ചുരുളിയിലെ ഭാഷ സഭ്യേതരമോയെന്ന് പൊലീസ് പരിശോധിക്കും

Wednesday 12 January 2022 2:26 AM IST

തിരുവനന്തപുരം: ചുരുളി സിനിമയിലെ ഭാഷ സഭ്യേതരമാണോയെന്നു പരിശോധിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു. എ.ഡി.ജി.പി കെ. പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്‌.പി ദിവ്യാ ഗോപിനാഥ്, തിരുവനന്തപുരം സി​റ്റി അഡ്മിനിസ്‌ട്റേഷൻ എ.സി.പി എ.നസീം എന്നിവരാണ് സമിതിയിൽ. സിനിമ കണ്ട ശേഷം സമിതി ചുരുളിയിലെ ഭാഷാപ്രയോഗത്തെ സംബന്ധിച്ചു റിപ്പോർട്ട് നൽകും. ഹൈക്കോടതി നിർദേശപ്റകാരമാണ് നടപടി.

സിനിമയിലെ ഭാഷയെ സംബന്ധിച്ചു തൃശൂർ സ്വദേശി നൽകിയ ഹർജിയെ തുടർന്നാണ് ഇതു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊലീസ് മേധാവിയോടു നിർദേശിച്ചത്. മലയാള ഭാഷ ഭംഗിയായി കൈകാര്യം ചെയ്യാൻ ഡിജിപി അനിൽകാന്തിനു കഴിയാത്ത സാഹചര്യത്തിലാണ് സിനിമ കണ്ടു വിലയിരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ നിയോഗിച്ചത്.

എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി മലയാള ഭാഷ
മലയാള സിനിമയുടെ ചരിത്റത്തിൽ ആദ്യമായാണ് സിനിമയിലെ ഭാഷ വിലയിരുത്താൻ പൊലീസിനെ നിയോഗിക്കുന്നത്. കലയുമായി ബന്ധപ്പെട്ടു ആവിഷ്‌കാര സ്വാതന്ത്റ്യത്തിന് കലാകാരനും സംവിധായകനും കഴിയുമെന്നാണു സിനിമയുമായി ബന്ധപ്പെട്ടവരുടെ വാദം. എന്നാൽ, ഭാഷ അതിരുവിടുന്നതരത്തിലാണ് പ്റയോഗിച്ചതെന്ന മറുവാദവുമുണ്ട്.

Advertisement
Advertisement