കണ്ണൂർ വി.സി നിയമനം: അപ്പീൽ ഇന്ന് പരിഗണിക്കും
Wednesday 12 January 2022 11:39 PM IST
കൊച്ചി: കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെ ചോദ്യം ചെയ്യുന്ന ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരായ അപ്പീൽ ഹൈക്കോടതി ഇന്നു പരിഗണിക്കും. സർവകലാശാലാ സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ. പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. അറുപതു പിന്നിട്ട ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയത് യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് അപ്പീലിലെ വാദം.