മുഖ്യമന്ത്രി ചുമതല കൈമാറില്ല, മന്ത്രിസഭ ഓൺലൈനിൽ

Wednesday 12 January 2022 11:42 PM IST

തിരുവനന്തപുരം: ശനിയാഴ്ച അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചുമതല മറ്റാർക്കും കൈമാറുന്നില്ല. ബുധനാഴ്ചകളിലെ മന്ത്രിസഭായോഗം അടുത്തയാഴ്ചയും ഓൺലൈനായി ചേരും. 19നാണ് ഇനി മന്ത്രിസഭായോഗം. ഇ-ഫയലിംഗിലൂടെ അത്യാവശ്യ ഫയലുകളിൽ തീരുമാനമെടുക്കുമെന്ന സൂചനയും ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നൽകി.

സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന മുഖ്യമന്ത്രി ഇന്നലെ അവിടെ നിന്നാണ് ഓൺലൈൻ മന്ത്രിസഭായോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. അമേരിക്കയിലെ മേയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഈ മാസം 29ന് മടങ്ങിയെത്തും. മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവുൾപ്പെടെ എല്ലാം സർക്കാർ വഹിക്കും.

Advertisement
Advertisement