സതാംപ്ടണ് തകർപ്പൻ ജയം

Thursday 13 January 2022 2:53 AM IST

ലണ്ട‍‍ൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സതാംപ്ടൺ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ കീഴടക്കി. സെർബിയൻ ബിസിനസുകാരനായ ഡ്രാഗൺ സോലാക്കിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് റിപ്പബ്ലിക് സതാംപ്ടൺന്റെ ഉടമസ്ഥാവകാശം നേടിയ ശേഷം ടീം കളിച്ച ആദ്യ മത്സരമായിരുന്നു ഇത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടിൽ തന്നെ ജാൻ ബഡ്നരെക് സതാംപ്ടണ് ലീഡ് സമ്മാനിച്ചു. അർമാന്റോ ബ്രോജയും ചെ ആഡംസും സതാംപ്ടണായി ഓരോ ഗോൾ വീതം നേടിയപ്പോൾ ബ്രെന്റ്ഫോർഡിന്റെ അൽവാരോ ഫെർണാണ്ടസിന്റെ വകയായി സെൽഫ് ഗോളും അവരുടെ അക്കൗണ്ടിൽ എത്തി. വിറ്റാലി ജാനൽറ്റാണ് ബ്രെന്റ്ഫോർഡിന്റെ ആശ്വാസഗോൾ നേടിയത്.

Advertisement
Advertisement