ഇലക്ട്രിക് സൈക്കിൾ നിർമ്മിച്ച വിദ്യാർത്ഥിക്ക് അനുമോദനം

Friday 14 January 2022 12:02 AM IST
ഇലക്ട്രിക് സൈക്കിൾ നിർമ്മിച്ച മർകസ് വിദ്യാർത്ഥി സയ്യിദ് ഹാശിമിനെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭിനന്ദിക്കുന്നു

കുന്ദമംഗലം: ആക്രിക്കടയിൽ നിന്ന് വാങ്ങിയ സൈക്കിൾ ഉപയോഗിച്ച് ഇലക്ട്രിക് സൈക്കിൾ നിർമ്മിച്ച മർകസ് ഹയർസെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥി സയ്യിദ് ഹാശിമിനെ മർക്കസ് ചാൻസലർ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ അനുമോദിച്ചു. ഒരു തവണ ചാർജ് ചെയ്താൽ എട്ട് കിലോമീറ്റർ വരെ യാത്ര ചെയ്യാം. ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോഴായിരുന്നു പരീക്ഷണം. 48 വോൾട്ട് ബി.എൽ.ഡി.സി മോട്ടോർ, 12 വോൾട്ടിന്റെ നാല് യു.പി.എസ് ബാറ്ററി എന്നിവയാണ് സൈക്കിളിൽ ഉപയോഗിച്ചിട്ടുള്ളത്.
ഇലക്ട്രിക് കാർ നിർമ്മാണമാണ് ഈ പതിനാറുകാരന്റെ അടുത്ത ലക്ഷ്യം. മലപ്പുറം തലപ്പാറ വലിയപറമ്പിലെ സയ്യിദ് ജഅ്ഫർ കോയ തങ്ങളുടെയും ആയിശ ബീവിയുടെയും മകനാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്റർ നിർമ്മിച്ച് ഹാശിം നേരത്തെ ശ്രദ്ധ നേടിയിരുന്നു.

Advertisement
Advertisement