തന്നോടൊപ്പം മഴ നനയണം,​ മുഖത്ത് ചുംബിക്കണം,​ യുവതിയുടെ ആവശ്യം നിരസിച്ച് ഭർത്താവ്,​ ക്ഷുഭിതയായ യുവതി ചെയ്‌തത്

Thursday 13 January 2022 10:55 PM IST

മനാമ: ലോകത്തെല്ലായിടത്തും ടെലിവിഷൻ സീരിയലുകൾക്ക് ആരാധകർ ഏറെയാണ്. സീരിയൽ സമയത്ത് വീടുകളിൽ സന്ദർശനത്തിന് പോലും പോകാൻ പറ്റില്ല എന്ന് തമാശ പറയുന്നവരുണ്ട്. ഇത്തരത്തിൽ സീരിയൽ ആരാധികയായ ബഹ്‌റൈനിലെ ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച മഴ പെയ്യുന്ന സമയത്ത് യുവതി പുറത്തേക്ക് ഇറങ്ങി നനയുകയും ഭര്‍ത്താവിനോട് മഴയത്ത് ഇറങ്ങി തന്റെ മുഖത്ത് ചുംബിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് ഇത് നിരസിച്ചു. ഇതില്‍ പ്രകോപിതയായാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് 'ന്യൂസ് ഓഫ് ബഹ്‌റൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

ഭര്‍ത്താവ് റൊമാന്റിക് അല്ലെന്നാണ് ഇവരുടെ പരാതി.. ടര്‍ക്കിഷ് സീരിയലുകളിലെ അഭിനേതാക്കളെപ്പോലെ ഭംഗിയോ ആകാര വടിവോ ഭര്‍ത്താവിനില്ലെന്ന് ഇവര്‍ പറയുന്നു. സീരിയൽ ഭ്രമം മൂലം തന്റെ അഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവിതമാണ് യുവതി അവസാനിപ്പിക്കാനൊരുങ്ങുന്നതെന്ന് അഭിഭാഷകനായ താഖി ഹുസൈന്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് തന്റെ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്ന ആളാണെന്നും ഹുസൈന്‍ വെളിപ്പെടുത്തി.

Advertisement
Advertisement