പ്ലേസ്‌മെന്റിൽ റെക്കോഡ് നേട്ടവുമായി 'കലിംഗ"

Friday 14 January 2022 1:10 AM IST

ഭുവനേശ്വർ: കാമ്പസ് പ്ളേസ്‌മെന്റിൽ ഇത്തവണ റെക്കാഡ് നേട്ടം കൈവരിച്ച് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്‌ട്രിയൽ ടെക്‌നോളജി (കിറ്റ്) കല്പിത സർവകലാശാല. ഈ വർഷം പുറത്തിറങ്ങുന്ന ബി.ടെക് ബാച്ചുകാരെ തേടി പ്ലേസ്‌മെന്റിനെത്തിയത് ബഹുരാഷ്‌ട്ര കമ്പനികളുൾപ്പെടെ 270ൽപരം സ്ഥാപനങ്ങൾ. ഏതാണ്ട് 3,500 വിദ്യാ‌ർത്ഥികൾക്കായി 4200-ൽപരം ജോബ് ഓഫറാണ് നേടാനായത്. കഴി‌ഞ്ഞ വർഷത്തെ അപേക്ഷിച്ച് അമ്പതോളം കമ്പനികൾ കൂടുതലായി റിക്രൂട്ട്മെന്റിനെത്തിയിട്ടുണ്ട്.

'കലിംഗ" സ്ഥാപകൻ പ്രൊഫ. അച്യുത സാമന്തയുടെ സാരഥ്യത്തിൽ 'കിറ്റ് " ഒരിക്കൽ കൂടി പ്ളേസ്‌മെ‌ന്റിൽ തിളക്കമാർന്ന നൂറു ശതമാനം ഉറപ്പിക്കുകയായിരുന്നുവെന്ന് വൈസ് ചാൻസലർ പ്രൊഫ. സസ്‌മിത സാമന്ത പറഞ്ഞു. മുൻനിരയിലുള്ള ഏതാണ്ട് 1,500 വിദ്യാർത്ഥികൾക്ക് വിഖ്യാത കമ്പനികളിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ശരാശരി വാർഷിക ശമ്പളം 8.10 ലക്ഷം രൂപ. മുൻനിരക്കാരിൽ അഞ്ചു പേർക്ക് വാർഷിക ശമ്പളം 52 ലക്ഷം രൂപയാണ്. 35 കമ്പനികളുടെ പാക്കേജ് ശരാശരി 10 ലക്ഷം രൂപയിലേറെ വരുമെന്നും വി.സി പറഞ്ഞു.

Advertisement
Advertisement