എറണാകുളം - മദ്ഗാവ് ട്രെയിൻ 16മുതൽ

Friday 14 January 2022 1:37 AM IST

തിരുവനന്തപുരം:മദ്ഗാവ് - എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ സർവ്വീസ് 16ന് ആരംഭിക്കും.ഞായറാഴ്ചകളിൽ വൈകിട്ട് 7.30ന് മദ്ഗാവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് എറണാകുളത്തെത്തും.മടക്കയാത്ര എറണാകുളത്തു നിന്ന് തിങ്കളാഴ്ചകളിൽ രാവിലെ 10.30നാണ്.അന്ന് രാത്രി 11.55ന് മദ്ഗാവിലെത്തും.ആലുവ,തൃശ്ശൂർ,ഷൊർണ്ണൂർ,തിരൂർ,കോഴിക്കോട്, കണ്ണൂർ,കാസർകോട്, മംഗലാപുരം,ഉഡുപ്പി,ഭട്ക്കൽ,കാർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.ട്രെയിൻ നമ്പർ.10216/10215.

ഇൻഡോർ -കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ഒരു സെക്കൻഡ് എ.സി.കോച്ചുകൂടി ഉൾപ്പെടുത്തി.18മുതലുള്ള സർവ്വീസിലാണിത് തുടങ്ങുക.

Advertisement
Advertisement