സ്‌കൂളുകൾ അടയ്‌ക്കും,സർക്കാർ പരിപാടികൾ പരമാവധി ഓൺലൈനിൽ, രോഗവ്യാപനമുണ്ടായാൽ സ്ഥാപനം അടയ്‌ക്കാം; സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ

Friday 14 January 2022 4:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമെന്ന് സൂചന. രണ്ടാഴ്‌ചത്തേക്ക് സ്‌കൂളുകൾ അടയ്‌ക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ഒന്ന് മുതൽ ഒൻപത് വരെയുള‌ള ക്ളാസുകളാണ് പൂർണമായും ഓൺലൈനിലേക്ക് മാറുക. പത്ത് മുതൽ 12 വരെയുള‌ള കുട്ടികളുടെ ക്ളാസ് തുടരാനാണ് തീരുമാനം. സർക്കാർ പരിപാടികൾ, ഇൻഡോർ, ഔട്ഡോർ പരിപാടികളിൽ തൽകാലം നിയന്ത്രണമില്ല എന്നാൽ അവ പരമാവധി ഓൺലൈനായി നടത്താൻ നിർ‌ദ്ദേശമുണ്ട്.

ഏതെങ്കിലും സ്ഥാപനങ്ങളിൽ കൊവിഡ് വ്യാപനം ശ്രദ്ധയിൽപെട്ടാൽ സ്ഥാപന മേധാവിയ്‌ക്ക് തന്നെ സ്ഥാപനം അടച്ചിടാൻ അധികാരം നൽകി. ഇക്കാര്യത്തിൽ ഏറ്റവും താഴെത്തട്ടിൽ അതാത് സ്ഥാപനത്തിന് തീരുമാനമെടുക്കാവുന്ന അനുമതിയാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ നൽകിയത്. എന്നാൽ രാത്രികാല നിയന്ത്രണമോ, വാരാന്ത്യ കർഫ്യുവോ ഏർപ്പെടുത്തിയിട്ടില്ല.