കൊവിഡിലും വിറ്റുവരവ് ഉയർത്തി കയർ കോർപ്പറേഷൻ

Saturday 15 January 2022 3:35 AM IST

ആലപ്പുഴ: കൊവിഡ് പ്രതിസന്ധിക്കിടയിലും നടപ്പുസാമ്പത്തിക വർഷം 173 കോടി രൂപയുട‌െ കയർ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ പറഞ്ഞു. അഞ്ചു ശതമാനമാണ് വർദ്ധന. കഴിഞ്ഞവർഷം 165 കോട‌ിയായിരുന്നു.

കയറുത്പന്നങ്ങൾ സംഭരിച്ചവകയിൽ സഹകരണസംഘങ്ങൾക്ക് നൽകാനുള്ള ഒമ്പതു കോടി രൂപ കൃത്യമായ ഇടവേളകളിൽ വിതരണം ചെയ്യും. 40 കോടിയുടെ ഉത്പന്നങ്ങളാണ് സ്‌റ്റോക്കുള്ളത്. വിദേശ, ആഭ്യന്തര മാർക്കറ്റുകളിൽ ഡിമാൻഡ് കുറഞ്ഞ ഫൈബർ മാറ്റ്, ബി.സി-1, ബി.സി-20 കൈത്തറി ഉത്പന്നങ്ങളാണിത്. ഇവ വിറ്റഴിക്കാൻ പ്രത്യേക പദ്ധതിയൊരുക്കും. ആഭ്യന്തര മാർക്കറ്റിൽ കൂടുതൽ വിപണി കണ്ടെത്തും. മുഴുവൻ കയറ്റുമതിക്കാരെയും പങ്കെടുപ്പിച്ച് മന്ത്രിതലത്തിൽ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement