അധികജോലി ചെയ്ത് ലൈഫിൽ മുന്നേറി കൊല്ലവും ആലപ്പുഴയും

Saturday 15 January 2022 12:39 AM IST

കൊല്ലം: ജീവനക്കാരുടെ കുറവ് കാരണം കൃഷി വകുപ്പ് നിസഹകരിച്ചെങ്കിലും സ്വയംഭരണ വകുപ്പ് ജീവനക്കാർ ലൈഫ് ഭവന പദ്ധതിയുടെ അപേക്ഷകൾ പരിശോധിക്കുന്നതിൽ മുന്നേറി കൊല്ലം, ആലപ്പുഴ, വയനാട് ജില്ലകൾ. ഇതിനായി ജീവനക്കാർ അധികസമയം ജോലി ചെയ്യുകയാണ്. കൊല്ലത്ത് 84.7 ശതമാനം അപേക്ഷകൾ പരിശോധിച്ചപ്പോൾ, ആലപ്പുഴയിൽ 83 ശതമാനം ആയി. വയനാട്ടിൽ 79.8 ശതമാനം ആണ്.

സംസ്ഥാനത്ത് ആകെ ലഭിച്ച 9,20,256 അപേക്ഷകളിൽ 5,98,140 എണ്ണം പരിശോധിച്ചു. കൂടുതൽ അപേക്ഷകൾ ലഭിച്ച പാലക്കാട് ജില്ലയിൽ 46 ശതമാനം മാത്രമേ പരിശോധിക്കാനായുള്ളൂ. 2021 നവംബർ ഒന്നിന് പരിശോധന ആരംഭിച്ച് 30ന് പൂർത്തിയാക്കി ഡിസംബർ ഒന്നിന് അർഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു സർക്കാരിന്റെ ആദ്യ ഉത്തരവ്.

ജോലിഭാരം കാരണം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകിയില്ല. തർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറി തലത്തിലും മന്ത്രിസഭാ യോഗത്തിലും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. എങ്കിലും, ജനുവരി 31ന് മുൻപ് ഫീൽഡ്തല പരിശോധന പൂർത്തിയാക്കി ഫെബ്രുവരി 28നകം ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ച് കഴിഞ്ഞ ആഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു.

 9,20,256:

മൊത്തം അപേക്ഷകൾ

 5,98,140:

പരിശോധന കഴിഞ്ഞത് (65%)

#തിരുവനന്തപുരത്തും പാലക്കാടും

ഒരു ലക്ഷത്തിലേറെ അപേക്ഷകൾ

(ജില്ല, അപേക്ഷകൾ, പരിശോധിച്ചത്, ശതമാനം എന്ന ക്രമത്തിൽ )

1. കൊല്ലം: 82,797- 70,124 (84.7)

2. ആലപ്പുഴ: 63,918- 53,056 (83)

3. വയനാട്: 38,95- 31,104 (79.8)

4. തിരുവനന്തപുരം: 1,16,774- 85,733 (73.04)

5. എറണാകുളം: 56,886- 40,880 (71.9)

6. കോഴിക്കോട്: 55,184- 38,361(69.5)

7. കണ്ണൂർ: 38,545- 25,154 ( 65.3)

8. കോട്ടയം: 44,889- 28,282 (63)

9. പത്തനംതിട്ട: 27,825- 17,251 (62)

10. മലപ്പുറം: 82,463- 49,738 (60)

11. ഇടുക്കി: 59,999- 33,567 (55.9)

12. കാസർകോട്: 38,124- 21,104 (55.4)

13. തൃശൂർ: 77,663- 41,097 (52.9)

14. പാലക്കാട്: 1,36,235- 62,689 (46)

ആകെ: 9,20, 256 - 5.98.140 (65)

(* ജനുവരി 12 വരെയുള്ള കണക്ക്)

Advertisement
Advertisement