ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ പരിശുദ്ധിയുമായി 'മുക്തികേര"

Saturday 15 January 2022 3:46 AM IST

തിരുവനന്തപുരം: ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ രുചിയും പരിശുദ്ധിയുമായി 'മുക്തികേര" വെളിച്ചെണ്ണ വിപണിയിൽ. 100 ശതമാനം ഗുണവും മണവും ശുദ്ധിയുമാണ് മുക്തികേരയുടെ മികവെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ആയുർവേദ നിർമ്മാണരംഗത്തെ പ്രമുഖരായ മുക്തിഫാർമയുടെ സഹോദരസ്ഥാപനമാണ് മുക്തികേര.

വിറകടുപ്പിന്റെ തീയിലും വൈദ്യുതിയിലുമായി പത്തു മണിക്കൂറോളം ഉണക്കിയ നാളികേരമാണ് ആട്ടിയെടുക്കുന്നത്. എക്‌സ്‌പെല്ലറിൽ ആട്ടിയെടുത്ത വെളിച്ചെണ്ണ മൂന്നുവട്ടം അരിച്ചാണ് പായ്ക്ക് ചെയ്യുന്നത്. ഒരു ശതമാനം പോലും രാസവസ്തുക്കൾ ചേർക്കാത്തതും പ്രകൃതിദത്തവുമായ മുക്തികേര തലയിലും ശരീരത്തിലും പുരട്ടാവുന്നതാണെന്ന് മാനേജിംഗ് ഡയറക്‌ടർ ബിജു കുമാർ പറഞ്ഞു. കവറിലും കുപ്പിയിലുമായി മൂന്ന് അളവുകളിൽ മുക്തികേര വെളിച്ചെണ്ണ കടകളിൽ ലഭിക്കും.

Advertisement
Advertisement