വാരാന്ത്യനിയന്ത്രണം ഇല്ലെന്നറിയിച്ചിട്ടും ശനി, ഞായർ ദിവസങ്ങളിലെ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ, റദ്ദാക്കിയത് 12 ട്രെയിനുകൾ

Friday 14 January 2022 10:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതിനെ തുടർന്ന് കേരളത്തിലോടുന്ന ട്രെയിനുകളുടെ എണ്ണം റെയിൽവേ കുറച്ചു. 12 ട്രെയിനുകളാണ് റെയിൽവേ ഒറ്റയടിക്ക് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളെല്ലാം ശനി ഞായർ ദിവസങ്ങളിലോടുന്നവയാണ്. വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സംസ്ഥാന സ‌ർക്കാർ അറിയിച്ചെങ്കിലും ഈ ദിവസങ്ങളിലെ ട്രെയിൻ സ‌ർവീസുകൾ കുറയ്ക്കാനാണ് റെയിൽവേയുടെ തീരുമാനം.

കൊവിഡ് സുരക്ഷയുടെ പേരിലാണ് റെയിൽവേയുടെ നടപടി. തിരുവനന്തപുരം ഡിവിഷനിൽ നിന്ന് നാലു ട്രെയിനുകളും പാലക്കാട് ഡിവിഷനിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ: തിരുവനന്തപുരം ഡിവിഷൻ: നാഗർകോവിൽ-കോട്ടയം എക്സ്‌പ്രസ്സ് (no.16366), കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06431), കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06425), തിരുവനന്തപുരം - നാഗർകോവിൽ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06435)

പാലക്കാട്‌ ഡിവിഷൻ: ഷൊർണ്ണൂർ - കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06023), കണ്ണൂർ - ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06024), കണ്ണൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06477), മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06478), കോഴിക്കോട് - കണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06481), കണ്ണൂർ - ചർവത്തൂർ അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06469), ചർവത്തൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്‌പ്രസ്സ് (no.06491), മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ്സ് (no.16610)

Advertisement
Advertisement