മൃഗഡോക്ടർമാരെ കിട്ടാനില്ല... രാ​ത്രി​ ​ഡോ​ക്ട​ർ​മാ​ർ​ക്കാ​യി​ 20​ ത​വ​ണ​ ​അ​ഭി​മു​ഖം!

Saturday 15 January 2022 12:35 AM IST

കൊച്ചി: വെറ്ററിനറി ആശുപത്രികളിൽ രാത്രികാല മൃഗചികിത്സാസേവനം നൽകാനുള്ള പദ്ധതിയുടെ നടത്തിപ്പിനായി വീണ്ടും അഭിമുഖം നടത്തി ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ്. അഞ്ചിടത്തേക്കാണ് ഇത്തവണ അഭിമുഖം നടത്തിയത്. എല്ലായിടത്തേക്കുമുള്ള ആളുകൾ അഭിമുഖത്തിനെത്തിയെങ്കിലും ജോലിക്ക് കയറുമെന്ന് ആരും ഉറപ്പ് നൽകിയിട്ടില്ല. വിരമിച്ച വെറ്റിനറി ഡോക്ടർമാരെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും എത്തിയില്ല.

ഈ സാമ്പത്തിക വർഷം ഇത് അഞ്ചാം തവണയാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ രാത്രികാല സേവനത്തിന് ഡോക്ടർമാരെ തേടി അഭിമുഖം നടത്തിയത്. ഇതേ ആവശ്യത്തിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത് 20വാക്ക് ഇൻ ഇന്റർവ്യുകൾ. മറ്റ് ജീവനക്കാരെ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഒരു ബ്ലോക്കലെ ഒരു മൃഗാശുപത്രിയിൽ വീതമുള്ള സേവനം ഇപ്പോൾ വളരെക്കുറച്ച് ബ്ലോക്കുകളിൽ മാത്രമാണഉള്ളത്. താത്കാലിക നിയമനമായതിനാലാണ് ആളുകളെത്താത്തത്. മൂന്ന് മാസം മാത്രമാണ് നിയമന കാലാവധി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലൂടെ ലഭിച്ചത് ഒന്നോരണ്ടോ പേരെമാത്രം. വന്നവരിൽ ഏറെയും ഉപരി പഠനത്തിനും മറ്റു ജോലികൾക്കും പോയി.

മൂന്ന് മാസ കാലാവധഇക്കു ശേഷം വീണ്ടും നടപടികൾ ആവർത്തിക്കണം. രാത്രികാല ഡോക്ടർമാരെ കണ്ടെത്തലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ പ്രധാന ജോലിയെന്ന പരിഹാസവുമേറെ.


മൃഗാശുപത്രികളിലെ രാത്രികാല സേവനം കാര്യക്ഷമമാക്കുമെന്നും ആവശ്യത്തിന് ജീവനക്കാരുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യാഴാഴ്ചയും പറഞ്ഞിരുന്നു. ഇതിനിടെയാണ് എറണാകുളത്ത് സാമ്പത്തിക വർഷത്തിലെ അഞ്ചാമത്തെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തിയത്.


ഇന്നലെ അഭിമുഖം നടന്നത്

മുളന്തുരുത്തി

പള്ളുരുത്തി

പാമ്പാക്കുട

പാറക്കടവ്

വടവുകോട്

കോതമംഗലം

Advertisement
Advertisement