ആലപ്പിരംഗനാഥിന് ഹരിവരാസന പുരസ്കാരം സമർപ്പിച്ചു
Friday 14 January 2022 11:23 PM IST
ശബരിമല: സംഗീതത്തിലൂടെ മനുഷ്യമനസ്സിൽ നന്മ ഉണർത്തിയ ഉത്തമ കലാകാരനാണ് ആലപ്പി രംഗനാഥെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 2022ലെ ഹരിവരാസനം പുരസ്‌കാരം ആലപ്പി രംഗനാഥിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പ്രശസ്തിപത്രം വായിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ, അംഗങ്ങളായ പി.എം. തങ്കപ്പൻ, മനോജ് ചരളേൽ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ്, തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മിഷണർ ബി.എസ്. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. തന്റെ ജീവിതത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്‌കാരമെന്നും അയ്യപ്പന്റെ തിരുനടയിൽ പുരസ്‌കാരം സ്വീകരിക്കാനായത് പുണ്യമാണെന്നും മറുപടി പ്രസംഗത്തിൽ ആലപ്പി രംഗനാഥ് പറഞ്ഞു