നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ അനുമതി നിഷേധിച്ച നടപടി, സർക്കാർ അപ്പീലിൽ തിങ്കളാഴ്‌ച വിധി പറയും

Saturday 15 January 2022 9:46 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ അനുമതി നിഷേധിച്ച വിചാരണ കോടതി നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയത്.

അതിനിടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്ര കുമാർ ആരോപിക്കുന്ന വി.ഐ.പിയെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കോട്ടയത്തെ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലചന്ദ്രകുമാർ കൈമാറിയ ശബ്‌ദ രേഖയുടെ അടിസ്ഥാനത്തിൽ വി,​ഐ.പിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ കാര്യം വാർത്തയായതിന് പിറകെ ആ വി.ഐ.പി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശി മെഹബൂബ് രംഗത്തെത്തി.