ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17ന്,​ കലാപരിപാടികൾ മോഹൻലാൽ ഉദ്ഘാടനം ചെയ്യും

Saturday 15 January 2022 11:50 PM IST

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികൾക്ക് സൂപ്പർ താരം മോഹൻലാൽ തിരി തെളിക്കും. ഫെബ്രുവരി 17നാണ് പൊങ്കാല.

ഒന്നാം ദിവസമായ ഫെബ്രുവരി 9ന് വൈകിട്ട് 6.30നാണ് കലപരിപാടികളുടെ ഉദ്ഘാടനം.അന്ന് രാവിലെ 10.50നാണ് കാപ്പ് കെട്ടി കുടിയിരുത്തൽ.

കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല. 17ന് രാവിലെ 10.50നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദ്യം.ഉത്സവം 18ന് സമാപിക്കും. മൂന്നാം ഉത്സവദിവസമായ 11ന് രാവിലെ 8.30നാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. 17ന് കുത്തിയോട്ടത്തിന് ചൂരൽ കുത്തുന്നത് രാത്രി 7.30നാണ്.