കോൺഗ്രസ് ഭവൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

Sunday 16 January 2022 1:07 AM IST

വളാഞ്ചേരി: വളാഞ്ചേരി കോൺഗ്രസ് ഭവൻ ഇന്ന് വൈകിട്ട് മൂന്നിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. മൂന്നുവർഷം മുമ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 50 ലക്ഷം രൂപ ചെലവിൽ 2500 സ്‌ക്വയർഫീറ്റിലാണ് രണ്ട്
നില കെട്ടിടം പൂർത്തിയാക്കിയത്. വി.എസ്.സി ബാങ്ക് അങ്കണത്തിൽ നടക്കുന്ന പൊതുയോഗത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷെഫീർ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി എസ്. ജോയി, എ.പി. അനിൽകുമാർ എം.എൽ. എ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.പി.സി. സി ജനറൽ സെക്രട്ടറിമാരായ ആ ര്യാടൻ ഷൗക്കത്ത്. ആലിപ്പറ്റ ജമീല, യു.ഡി. എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ തുടങ്ങി യു.ഡി.എഫിന്റെ സംസ്ഥാന,​ ജില്ലാ നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.വി ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് പാറയിൽ, മണ്ഡലം വൈസ് പ്രസിഡന്റ് രാജൻ, ജനറൽ സെക്രട്ടറി ഹബീബ് പറമ്പയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്ത് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement