തലസ്ഥാനത്തെ രൂക്ഷമായ കൊവിഡ് വ്യാപനം; പൊന്മുടി-അഗസ്‌ത്യാർകൂടം ബുക്കിംഗുകൾ റദ്ദാക്കി

Sunday 16 January 2022 8:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ തലസ്ഥാന ജില്ലയിലെ പൊന്മുടി അഗസ്ത്യാർകൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിങ്ങും റദ്ദാക്കിയതായി ജില്ലാ കളക്‌ടർ അറിയിച്ചു.

ജില്ലയിലെ കൊവിഡ് വ്യാപനതോത് സംസ്ഥാനത്തെ ജില്ലകളിൽ ഏറ്റവും ഉയർന്നതായ സാഹചര്യത്തിലാണ് നടപടി. പകരം നാളെ മുതൽ ഓൺലൈൻ വഴിയുള്ള ബുക്കിങ് ആരംഭിക്കുമെന്നും എന്നാൽ പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും ഓൺലൈൻ ബുക്കിംഗിലൂടെ പ്രവേശനം അനുവദിക്കുകയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.