കപ്പടിച്ച് കലിക്കറ്റ്

Sunday 16 January 2022 10:39 PM IST

ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബാൾ കിരീടവും കലിക്കറ്റിന്

കോതമംഗലം: ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി പുരുഷ ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ട് കലിക്കറ്റ് സർവകലാശാല.ഫൈനലിൽ പഞ്ചാബിലെ സാന്റ് ബാബ ബാഗ് സിംഗ് സർവകലാശാലയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് കലിക്കറ്റ് കപ്പടിച്ചത്. നിസാമുദ്ദീൻ, സഫ്‌നീദ് എന്നിവരാണ് ഗോളുകൾ നേടിയത്. എംജി സർവകലാശാലയെ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. നിസാമുദ്ദീനായിരുന്നു സെമിയിലെ ഗോൾ സ്‌കോറർ.

പുരുഷ വോളിബോളിലും വനിതാ ബേസ് ബോളിലും ചാമ്പ്യന്മാരായതിന് പിന്നാലെയാണ് പുരുഷ ഫുട്ബാൾ കിരീടവും കലിക്കറ്റിലേക്കെത്തുന്നത്.