ജില്ലാ ഒളിമ്പിക്സ് ബാസ്‌ക്കറ്റ് ബാൾ : വീണ്ടും കുറിയന്നൂരിന്റെ ആധിപത്യം  

Monday 17 January 2022 12:28 AM IST
ജില്ലാ ഒളിമ്പിക്സ് ബാസ്‌ക്കറ്റ് ബോളിൽ ജേതാക്കളായ പുരുഷ ടീം യംഗ്‌സ്റ്റേഴ്‌സ് കുറിയന്നൂർ

തിരുവല്ല: പബ്ലിക്ക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഒളിമ്പിക്സ്‌ ഗെയിംസ്‌ ബാസ്‌ക്കറ്റ് ബാളിൽ കുറിയന്നൂരിലെ ലേഡീസ് ക്ലബും യംഗ്‌സ്റ്റേഴ്‌സ് ക്ലബും ജേതാക്കളായി. വനിതകളുടെ ഫൈനലിൽ രണ്ട് കുറിയന്നൂർ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ലേഡീസ് ക്ലബ് കുറിയന്നൂർ ഏഞ്ചൽസ് ക്ലബ് തോണിപ്പുഴയെ (24-23)ന് പരാജയപ്പെടുത്തി.പുരുഷന്മാരിൽ യംഗ്‌സ്റ്റേഴ്‌സ് ക്ലബ് കുറിയന്നൂർ ക്രൈസ്റ്റ് തിരുവല്ലയെ (58-48)ന് തോൽപ്പിച്ചപ്പോൾ യംഗ്‌സ്റ്റേഴ്‌സ് ഷിബിൻ 17 പോയിന്റുമായി ടോപ് സ്‌കോറായി. രാവിലെ യംഗ്സ്റ്റേഴ്‌സ് ക്ലബ് (60-31)ന് ടൗൺ ക്ലബിനെ തോൽപ്പിച്ചപ്പോൾ ക്രൈസ്റ്റ് തിരുവല്ല (53-32)ന് തിരുവല്ല ബാസ്‌ക്കറ്റ്‌ബാൾ ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി. ജില്ലാ ബാസ്‌ക്കറ്റ് ബാൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് അലക്‌സ് മാമന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി വട്ടശേരിൽ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ ബാസ്‌ക്കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി ലെസ്ലി ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ.ഒ.ഉമ്മൻ,വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement