ശമ്പളപരിഷ്കരണത്തിലെ അപാകത, ഡോക്ടർമാരുടെ കൂട്ട അവധി പിൻവലിച്ചു
Monday 17 January 2022 12:49 AM IST
തിരുവനന്തപുരം : ശമ്പളപരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സമരരംഗത്തുള്ള ആരോഗ്യവകുപ്പിലെ ഡോക്ടർമാർ നാളെ നടത്താനിരുന്ന കൂട്ട അവധിയെടുത്തുള്ള പ്രതിഷേധവും നിസഹകരണവും പിൻവലിച്ചു. ശനിയാഴ്ച മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിൽ വെട്ടിക്കുറച്ച ആനുകൂല്ല്യങ്ങൾ പുനഃസ്ഥാപിച്ചുള്ള ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതായി കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണനും സെക്രട്ടറി ടി.എൻ.സുരേഷും അറിയിച്ചു. കൊവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യവും പരിഗണിച്ചാണ് സമരം പിൻവലിക്കുന്നത്.