സംസ്ഥാനത്തെ ഉയർന്ന ടിപിആർ: ബിജെപി പൊതുപരിപാടികൾ മാറ്റിവച്ചു

Monday 17 January 2022 11:54 AM IST

തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടിപിആർ റേറ്റാണ് പരിപാടികൾ മാറ്റിവയ്ക്കാൻ കാരണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്താവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധ പരിപാടികളും മാറ്റിവച്ചതായി സുരേന്ദ്രൻ അറിയിച്ചു.