കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ലോകത്തിന് വിജയപാഠം: എസ്. ആർ.പി

Tuesday 18 January 2022 12:00 AM IST

കണ്ണൂർ: കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ലോകത്തിന് വലിയ വിജയപാഠമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി കൂടുതൽ അടുത്ത് അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന രീതിയാണ് സി.പി.എം സ്വീകരിച്ചു വരുന്നത്. ഇനി വർക്ക് ഫ്രം ഹോം എന്നതു പോലെ ഓരോ വീടുകളും ഓരോ കമ്മിറ്റിയായി കണ്ട് അത്രയും താഴെത്തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ ബി.ജെ.പിയുടെ വരവ് തടയാൻ മതേതരശക്തികൾക്ക് മാത്രമെ കഴിയൂ. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് ഒരിക്കലും കഴിയില്ല. പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ദേശീയതലത്തിൽ തന്നെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും എസ്.ആർ.പി പറഞ്ഞു.

സി.​പി.​ ​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് :
സം​ഘാ​ട​ക​ ​സ​മി​തി​യാ​യി

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ക​ണ്ണൂ​ർ​:​ഏ​പ്രി​ൽ​ ​ആ​റു​ ​മു​ത​ൽ​ 10​ ​വ​രെ​ ​ക​ണ്ണൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​സി.​പി.​എം​ 23​-ാംപാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സം​ഘാ​ട​ക​സ​മി​തി​ ​യോ​ഗം​ ​പോ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ​സ്.​ ​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി.​പി.​ ​എം​ ​നേ​താ​ക്ക​ൾ​ക്ക് ​പു​റ​മെ​ ​എ​ഴു​ത്തു​കാ​രും​ ​വൈ​ദി​ക​രും​ ​സ​ന്ന്യാ​സി​മാ​രും​ ​പ​ങ്കെ​ടു​ത്ത​ ​യോ​ഗം​ ​വേ​റി​ട്ട​താ​യി. മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ചെ​യ​ർ​മാ​നും,​ ​സി.​പി.​ ​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ജനറൽ ​ക​ൺ​വീ​ന​റു​മാ​യി​ 1001​ ​അം​ഗ​ ​ജ​ന​റ​ൽ​ ​ക​മ്മി​റ്റി​യും​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ അംഗം ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​ചെ​യ​ർ​മാ​നാ​യി​ 201​ ​അം​ഗ​ ​സ്വാ​ഗ​ത​സം​ഘ​വും​ 27​ ​സ​ബ് ​ക​മ്മി​റ്റി​ക​ളും​ ​രൂ​പീ​ക​രി​ച്ചു.​ ​സി.​പി.​ ​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​സി.​പി.​ ​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​പി.​കെ.​ ​ശ്രീ​മ​തി,​​​ ​മ​ന്ത്രി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ,​​​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ,​​​പി.​ ​ക​രു​ണാ​ക​ര​ൻ,​​​ ​ക​ഥാ​കൃ​ത്ത് ​ടി.​പ​ദ്മ​നാ​ഭ​ൻ,​​​ ​സ്വാ​മി​ ​കൃ​ഷ്ണാ​ന​ന്ദ​ഭാ​ര​തി,​​​ ​ക​ണ്ണൂ​ർ​ ​രൂ​പ​താ​ ​ബി​ഷ​പ്പ് ​ഡോ.​ ​അ​ല​ക്സ് ​വ​ട​ക്കും​ത​ല,​​​ ​കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ബാ​ല​കൃ​ഷ്ണ​ൻ,​​​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​മോ​ഹ​ന​ൻ,​​​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ,​​​ ​സ​ർ​ക്ക​സ് ​കു​ല​പ​തി​ ​ജ​മി​നി​ ​ശ​ങ്ക​ര​ൻ,​​​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​ര​ഞ്ജി​ത്ത്,​​​ ​കോ​ൺ​ഗ്ര​സ് ​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി​ ​എം.​ ​എ​ൽ.​ ​എ,​​​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ജ​യ​രാ​ജ​ൻ,​​​ ​പി.​ ​ജ​യ​രാ​ജ​ൻ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പേ​ർ​ ​ച​ട​ങ്ങി​ൽ​ ​സം​ബ​ന്ധി​ച്ചു.
കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​സ്വാ​ഗ​ത​സം​ഘം​ ​ഓ​ഫീ​സ് ​ഇ​ന്ന് ​രാ​വി​ലെ10.30​ന് ​കാ​ൽ​ടെ​ക്സ് ​പ​രി​സ​ര​ത്ത് ​സി.​പി.​ ​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​നാ​ളെ​ ​രാ​വി​ലെ​ 11​ന് ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​നി​ർ​വ​ഹി​ക്കും.
സ​മ്മേ​ള​നം​ ​വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​ഏ​രി​യാ​ത​ല​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​രൂ​പീ​ക​ര​ണ​ ​യോ​ഗ​ങ്ങ​ൾ​ 18,19,20​ ​തി​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.​ ​ലോ​ക്ക​ൽ​ ​സം​ഘാ​ട​ക​സ​മി​തി​ ​യോ​ഗ​ങ്ങ​ൾ​ 25​ന​ക​വും​ ​ബ്രാ​ഞ്ച്ത​ല​ത്തി​ൽ​ 31​ന​ക​വും​ ​പൂ​ർ​ത്തി​യാ​വും.​ക​ണ്ണൂ​ർ​ ​നാ​യ​നാ​ർ​ ​അ​ക്കാ​ഡ​മി​യി​ലാ​ണ് ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ്.

ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​രാ​ജ്യ​ത്തി​ന് ​ഭീ​ഷ​ണി​:​ ​കോ​ടി​യേ​രി

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ക​ണ്ണൂ​ർ​:​ ​രാ​ജ്യ​ത്തി​നും​ ​ഭ​ര​ണ​ഘ​ട​ന​യ്ക്കും​ ​ജ​നാ​ധി​പ​ത്യ​ത്തി​നും​ ​ഭീ​ഷ​ണി​യാ​ണ് ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​എ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ക​ർ​ഷ​ക​ർ​ക്കും​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​ഒ​രു​ ​പ​രി​ഗ​ണ​ന​യും​ ​കേ​ന്ദ്ര​ ​ഭ​ര​ണ​ത്തി​നു​ ​കീ​ഴി​ൽ​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ 23ാം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ്വാ​ഗ​ത​സം​ഘം​ ​രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​കോ​ടി​യേ​രി.
ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ ​രാ​ജ്യ​സ്‌​നേ​ഹ​മി​ല്ലാ​ത്ത​വ​രെ​ന്ന​ ​പ​ഴ​കി​ത്തു​രു​മ്പി​ച്ച​ ​പ്ര​യോ​ഗ​മാ​ണ് ​ഇ​പ്പൊ​ഴും​ ​ആ​ർ.​എ​സ്.​എ​സ് ​ന​ട​ത്തു​ന്ന​ത്.​ ​ഇ​ട​തു​പ​ക്ഷ​ ​പ്ര​വ​ർ​ത്ത​ക​രൊ​ക്കെ​ ​അ​ക്ര​മി​ക​ളും​ ​കൊ​ല​യാ​ളി​ക​ളു​മാ​ണെ​ന്ന് ​വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള​ ​ശ്ര​മ​വും​ ​സം​ഘ്പ​രി​വാ​ർ​ ​ന​ട​ത്തു​ന്നു.​ ​കേ​ര​ള​ത്തി​ല​ട​ക്കം​ ​സി.​പി.​ ​എ​മ്മി​നാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ന​ഷ്ട​പ്പെ​ട്ട​ത്.​ ​ബി.​ജെ.​പി​യെ​പ്പോ​ലെ​ ​കോ​ൺ​ഗ്ര​സും​ ​സി.​പി.​എ​മ്മി​നെ​ ​അ​ക്ര​മ​കാ​രി​ക​ളാ​യി​ ​ചി​ത്രീ​ക​രി​ക്കു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​ടു​ക്കി​യി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ധീ​ര​ജി​ന്റെ​ ​കൊ​ല​പാ​ത​ക​ത്തെ​ ​അ​ട​ക്കം​ ​ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​ ​സി.​പി.​എ​മ്മി​നെ​തി​രെ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​ആ​സൂ​ത്രി​ത​ ​പ്ര​ചാ​ര​വേ​ല​ക​ൾ​ ​ന​ട​ത്തു​ക​യാ​ണെ​ന്നും​ ​കോ​ടി​യേ​രി​ ​കു​റ്റ​പ്പെ​ടു​ത്തി.