സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Tuesday 18 January 2022 12:03 AM IST

താനൂർ: തിരൂരങ്ങാടി എം.കെ.എച്ച് മലബാർ കണ്ണാശുപത്രിയും നന്നമ്പ്ര പഞ്ചായത്ത് പതിനഞ്ചാം വാർഡ് സമിതിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാമ്പുറം എഎംഎൽപി സ്‌കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് റഹിയാനത്ത് ഉദ്ഘാടനം ചെയ്തു. സമീന അദ്ധ്യക്ഷയായി. സി.പി.എം ലോക്കൽ സെക്രട്ടറി കെ. ഗോപാലൻ, സുജീന്ദ്രൻ മേലേപ്പുറം, സുനിൽ മേലേപ്പുറം, ജുബൈർ, നിധിൻ, ആദർശ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement