സുഗതൻ തന്ത്രി ആചാര്യ സ്മൃതിസംഗമം 25ന് ശിവഗിരിയിൽ

Tuesday 18 January 2022 12:23 AM IST

വർക്കല: ശിവഗിരി മഠം തന്ത്രിയും ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റ് ആചാര്യനുമായിരുന്ന സുഗതൻ തന്ത്രിയുടെ രണ്ടാം ചരമവാർഷികമായ 25ന് ശിവഗിരി മഠത്തിൽ സുഗതൻ തന്ത്രി ആചാര്യ സ്‌മൃതിസംഗമം സംഘടിപ്പിക്കുമെന്ന് വൈദിക സംഘം ട്രസ്റ്റ് പ്രസിഡന്റ് മനോജ് തന്ത്രി, ജനറൽ സെക്രട്ടറി അരുവിപ്പുറം അശോകൻ ശാന്തി, ട്രഷറർ സി.എൻ. ജയപ്രകാശ് എന്നിവർ അറിയിച്ചു.

ഗുരുപൂജ, ഹോമം, പ്രാർത്ഥന എന്നിവയ്ക്ക് പുറമേ രാവിലെ 10ന് നടക്കുന്ന ആചാര്യ സ്മൃതിസംഗമം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി സൂക്‌ഷ്മാനന്ദ, സ്വാമി പരാനന്ദ, സ്വാമി ബോധി തീർത്ഥ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, സുരേഷ് സിദ്ധാർത്ഥ, മനോജ് തന്ത്രി, ഷിബു നാരായണൻ, സുനിൽ ശാന്തി, മനോജ് ശാന്തി, കടകംപള്ളി സനൽ, സജീവ നാണു, ജെ.പി. കുളക്കട, കാട്ടാക്കട അജയകുമാർ, പുന്നാവൂർ അശോകൻ, ജയന്തൻ ശാന്തി എന്നിവർ സംസാരിക്കും. അരുവിപ്പുറം അശോകൻ ശാന്തി സ്വാഗതവും സി.എൻ. ജയപ്രകാശ് നന്ദിയും പറയും.