ഭക്ഷ്യഭദ്രതാ ത്രൈമാസികം പ്രകാശനം ചെയ്തു

Tuesday 18 January 2022 1:40 AM IST

തിരുവനന്തപുരം:പൊതുവിതരണസംവിധാനം,സ്കൂൾ ഉച്ചഭക്ഷണപദ്ധതി,അങ്കണവാടി പോഷക ഭക്ഷ്യവിതരണപദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പൊതുജന അവബോധനം ലക്ഷ്യമാക്കി ഫുഡ് സേഫ്റ്റികമ്മിഷൻ തയ്യാറാക്കിയ 'ഭക്ഷ്യഭദ്രത' ത്രൈമാസികം ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു. മന്ത്രിയുടെ ഒാഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ ആദ്യപ്രതി ഏറ്റുവാങ്ങി.ഭക്ഷ്യഭദ്രതാ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ, അംഗങ്ങളായ വി.രമേശ്,അഡ്വ.ദിലീപ്, സബീന ബീഗം തുടങ്ങിയവർ പങ്കെടുത്തു.