ഇന്ധനങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന ഹർജി മാറ്റി
Tuesday 18 January 2022 1:41 AM IST
കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തേണ്ടെന്ന ജി.എസ്.ടി കൗൺസിലിന്റെ തീരുമാനത്തിനെതിരെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി നൽകിയ ഹർജി ഹൈക്കോടതി ഫെബ്രുവരി മൂന്നിനു പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.