സുധാകരൻ തോക്ക് കരുതുന്ന നേതാവ്: പി.സി.ചാക്കോ

Tuesday 18 January 2022 1:44 AM IST

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ തോക്ക് കൊണ്ടുനടക്കുന്ന നേതാവാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു.

ഒരിക്കലും സുധാകരനിൽ നിന്ന് ആരും നല്ല വാക്ക് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പ്രസിഡന്റായതിലൂടെ തെളിയിക്കുന്നത് കോൺഗസിന്റെ തകർച്ചയാണ്. സുധാകരന്റെ അദ്ധ്യക്ഷസ്ഥാനം അംഗീകരിക്കാത്തവരാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കോൺഗ്രസുകാരും. താമസിയാതെ ഇവർ സുധാകരനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരും. സിൽവർ ലൈനിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന പ്രതിഷേധം നിലനില്പിനായുള്ള സമരമാണെന്നും ചാക്കോ മാദ്ധ്യമപ്രവർത്തകരോട്

പറഞ്ഞു.