കോഴിക്കോട് കെട്ടിടം തകർന്നു വീണ് വൻ അപകടം; 20ലധികം പേർക്ക് പരിക്ക്, അഞ്ച്പേരുടെ നില ഗുരുതരം
കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണ് വൻ അപകടം. കോഴിക്കോട് താമരശ്ശേരി നോളജ് സിറ്റിയിലാണ് ബഹുനില കെട്ടിടം തകർന്നു വീണത്. സംഭവത്തിൽ 20ലധികം തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ അഞ്ച്‌പേരുടെ നില ഗുരുതരമാണ്. നിര്‍മാണത്തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയടക്കം രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റേതാണ് കെട്ടിടം. പള്ളിയും ലോ കോളേജുമടക്കം നിരവധി കെട്ടിടങ്ങളുള്ള സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത്. സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനിടയിലാണ് അപകടമുണ്ടായത്. ഇതിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് നടക്കുകയായിരുന്നു. തൂണ്‍ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.