കെ​ ​റെ​യി​ലി​നെതിരെ ​ ​ ​പ്ര​തി​ഷേ​ധം

Wednesday 19 January 2022 12:31 AM IST

കൊ​ച്ചി​:​ ​കെ.​ ​റെ​യി​ൽ​ ​ഡി.​പി.​ആ​റി​ന് ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​കൊ​ള്ളി​വ​ച്ച് ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പ്ര​തി​ഷേ​ധം.​ ​ഏ​റെ​ ​സ​മ്മ​ർ​ദ്ദ​ത്തി​നു​ ​വ​ഴ​ങ്ങി​ ​സ​ർ​ക്കാ​ർ​ ​പു​റ​ത്തു​വി​ട്ട​ ​ഡി.​പി.​ആ​റി​ൽ​ ​പ്ര​കൃ​തി​ദു​ര​ന്തം​ ​പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് 80​ ​കി.​മീ​ ​വേ​ഗ​ത്തി​ൽ​ ​മ​ൺ​ട്രോ​ ​തു​ര​ത്തി​ലൂ​ടെ​ ​ഓ​ടി​യ​ ​ട്രെ​യി​നെ​യാ​ണ് ​പെ​രി​നാ​ട് ​അ​ഷ്ട​മു​ടി​ ​കാ​യ​ലി​ലേ​ക്ക് ​ടൊ​ർ​ണാ​ഡോ​ ​ചു​ഴ​ലി​ക്കാ​റ്റ് ​ത​ള്ളി​യി​ട്ട​തെ​ന്നും​ ​ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു​ ​ഏ​ലൂ​ർ​ ​ഗോ​പി​നാ​ഥി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലായിരന്നു പ്ര​തി​ഷേ​ധം​. കൊ​ടു​മ​ൺ​ ​പോ​ലു​ള്ള​ ​പ്ര​വ​ച​നാ​തീ​ത​മാ​യ​ ​ദു​ര​ന്ത​ങ്ങ​ൾ​ ​കെ.​ ​റെ​യി​ൽ​ ​വ​രു​ത്തി​വെ​ക്കാ​ൻ​ ​ഇ​ട​വ​രു​ത്ത​രു​ത്.​ ​കെ.​കെ.​വാ​മ​ലോ​ച​ന​ൻ,​ ​കെ.​എം.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​ജു​വ​ൽ​ ​ചെ​റി​യാ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement