ജി.രാമദാസ്

Tuesday 18 January 2022 11:48 PM IST

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം പരുത്തിക്കാട് വീട്ടിൽ ജി.രാമദാസ് (89 )നിര്യാതനായി. വിദ്യാനികേതൻ ട്യൂട്ടോറിയൽ ഉടമയും പ്രിൻസിപ്പലും ആയിരുന്നു. ഓൾ കേരള ട്യൂട്ടോറിയൽ ആൻഡ് പാരലൽ കോളേജ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഏജീസ് ഓഫീസ് എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ശ്രീകണ്ഠേശ്വരം എസ്.എസ്.എസ് കരയോഗം സെക്രട്ടറി, റസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് , ശ്രീകണ്ഠേശ്വരം ക്ഷേത്ര സേവാ പന്തൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇന്ദിരാദേവി അമ്മ (റിട്ട. പ്രൊഫ. സെന്റ് സേവിയേഴ്‌സ് കോളേജ് ,തുമ്പ ). മക്കൾ: ഡോ.ആർ.ഹരികുമാർ (ഡയറക്ടർ,എനർജി മാനേജ്‌മെന്റ് സെന്റർ), ശ്രീകുമാർ, ഡോ.ഗണേശ് ദാസ്. മരുമക്കൾ: സുമി, അമ്പിളി, ഡോ. സിജി.

Advertisement
Advertisement