സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തിൽ, സ്വന്തം ഭാഷയിൽ നാലക്ഷരം പറയാൻ പറ്റാതെ പ്രതിമയായി പോയ ഒരാൾ, മോദിയെ പരിഹസിച്ച് ഹരീഷ് പേരടി 

Wednesday 19 January 2022 12:23 AM IST

വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിൽ നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് നിരവധി സമൂഹമാദ്ധ്യമങ്ങളിലടക്കം പോസ്റ്റ് ചെയ്തിരുന്നു. സാങ്കേതിക വിദ്യ പണിമുടക്കിയപ്പോൾ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തിൽ,സ്വന്തം ഭാഷയിൽ നാലക്ഷരം പറയാൻ പറ്റാതെ പ്രതിമയായി പോയ ഒരാൾ എന്നാണ് ഈ സംഭവത്തിൽ നരേന്ദ്ര മോദിയെ നടൻ ഹരീഷ് പേരടി വിശേഷിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നെഹ്റുജി ...ഇന്ന് നിങ്ങളുടെ ജന്മദിനമല്ലന്നറിയാം...പക്ഷെ ഇന്ന് നിങ്ങളെ ഓർക്കാതെ പോയാൽ ഞാൻ അഭിമാനമില്ലാത്ത ഒരു ഇന്ത്യക്കാരനാവും...സാങ്കേതിക വിദ്യ പണിമുടക്കിയപ്പോൾ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തിൽ,സ്വന്തം ഭാഷയിൽ നാലക്ഷരം പറയാൻ പറ്റാതെ പ്രതിമയായി പോയ ഒരാൾ..ലോകരക്ഷ്ട്രങ്ങൾക്കുമുന്നിൽ മുഴുവൻ ഇന്ത്യക്കാരും പ്രതിമകളായി പോയ നിമിഷം ...നെഹറുജി ഞങ്ങളുടെ പുതിയ ഇന്ത്യയുടെ പേര് ഡിജിറ്റൽ ഇന്ത്യായെന്നാണ്..ക്ഷ്മിക്കുക...'Discovery Of India’ ഇന്ത്യയെ കണ്ടെത്താൻ..ഇന്ത്യയെ അറിയുന്ന ഒരു യഥാർത്ഥ ഇന്ത്യക്കാരനെ കണ്ടെത്താൻ ഞങ്ങൾ ഇനിയും പെടാപാട്പെടും..ലാൽസലാം