ആൻജി​യോഗ്രാം, ആൻജി​യോപ്ലാസ്റ്റിയി​ൽ ഗവ. മെഡി​. ആശുപത്രി​ക്ക് നൂറുമേനി​

Wednesday 19 January 2022 12:30 AM IST

കൊല്ലം: പാരി​പ്പള്ളി​ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി​ കാർഡിയോളജി വിഭാഗം 100 ആൻജി​യോഗ്രാം, ആൻജി​യോപ്ലാസ്റ്റി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.

2021 നവംബർ ഒന്നി​ന് പ്രവർത്തനം ആരംഭിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ കാത്ത്ലാബ് രണ്ടര മാസത്തിനിടെയാണ് 100 ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഹൃദ്രോഗികൾക്ക് വലിയ ആശ്വാസമാണി​പ്പോൾ കാത്ത്ലാബ്. സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് പൂർണമായും സൗജന്യമാണ് ശസ്ത്രക്രി​യയെന്ന് ആശുപത്രി സൂപ്രണ്ട് ജി​.എസ്. സന്തോഷ് അറിയിച്ചു. ഹൃദ്രോഗികൾക്ക് തിരുവനന്തപുരം മെഡി. ആശുപത്രി​യെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് ഒഴി​വായത്.

ചൊവ്വ, വ്യാഴം ദിവാസങ്ങളിൽ ഒ.പിയും എല്ലാ ദിവസവും എക്കോ കാർഡിയോഗ്രാഫി സൗകര്യവും ലഭ്യമാണ്. കാർഡിയോളജി വിഭാഗം മേധാവി ഡോ.പ്രവീൺ വേലപ്പന്റെയും ഡോ.പ്രശോഭിന്റെയും നേതൃത്വത്തിലാണ് ചി​കി​ത്സകളൊരുക്കി​യത്. സമീപഭാവിയിൽ തന്നെ കാർഡിയോ തെറാപിക് സർജറി വിഭാഗം സാദ്ധ്യമാവുന്നതോടെ സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകളും ചെയ്യാനാവുമെന്ന് പ്രിൻസിപ്പൽ ഡോ. എം.എച്ച്. അബ്ദുൽ റഷീദ് അറിയിച്ചു.

Advertisement
Advertisement