തലയ്ക്കു മീതേ ആർ.ഒ.ബിയിലെ വി​ള്ളൽ

Wednesday 19 January 2022 12:32 AM IST
കൊല്ലം കമ്മി​ഷണർ ഓഫീസ് റെയിൽവേ ഓവർബ്രിഡ്ജിലെ കോൺക്രീറ്റ് സ്ളാബുകൾ ബന്ധിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റുകൾ

കൊല്ലം: കൊല്ലം കമ്മി​ഷണർ ഓഫീസ് റെയിൽവേ ഓവർബ്രിഡ്ജിലെ കോൺക്രീറ്റ് സ്ളാബുകൾ ബന്ധിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റുകൾ ഇളകിമാറുന്നു. പാലത്തിന്റെ പല ഭാഗങ്ങളിലും ഇരുമ്പ് ജോയിന്റുകൾ ഇളകിയി​ട്ടുണ്ടെങ്കി​ലും മദ്ധ്യഭാഗത്തുള്ള ജോയിന്റ് അപകടകരമായി. പാലം നിറയെ മെറ്റലും ടാറും ഇളകി യാത്ര ദുഷ്കരമായിട്ട് നാളുകളായെങ്കിലും അറ്റകുറ്റപ്പണി വൈകി​. ഇതിനിടയിലാണ്

എക്സ് പാൻഷൻ ജോയിന്റുകൾ കൂടി ഇളകിയത്.

സ്ളാബുകളിൽ നിന്ന് കോൺക്രീറ്റ് ഇളകിമാറി വലിയ കുഴികൾ ഉണ്ടാവുകയും കമ്പികൾ പുറത്തേക്ക് തള്ളി​ നിൽക്കുകയും ചെയ്യുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരുമ്പ് ജോയിന്റുകൾ വലിയ ശബ്ദത്തോടെ ഇളകി മാറും. നിരന്തരം ഇവ ഇളകി മാറുന്നതു മൂലം പാലത്തിന് ബലക്ഷയം ഉണ്ടാകാനിടയുണ്ട്. വാഹനങ്ങൾ ജോയിന്റുകളിൽ തട്ടി അപകടത്തിൽ പെടുന്നതും കേടുപാുകൾ സംഭവി​ക്കുന്നതും പതിവായി. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതി​ലേറെയും. പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ഗതാഗതം ആരംഭിച്ച കാലം മുതൽ എക്സ്പാൻഷൻ ജോയിന്റുകളുടെ ബലക്ഷയം

പ്രധാന പ്രശ്നമായിരുന്നന്നു.

ഇളകി മാറിയ ജോയിന്റുകൾ ബലപ്പെടുത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പുതിയ ഇരുമ്പു പാലത്തിലും എക്സ്പാൻഷൻ ജോയിന്റുകൾ ഇളകിയതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചിട്ടത്. റെയിൽവേ ഓവർബ്രിഡ്ജ് വഴിയാണ് ഗതാഗതം തിരിച്ചു വിട്ടത്. ജോലികൾ പൂർത്തിയായെങ്കിലും 21ന് മാത്രമേ പാലം ഗതാഗതത്തിനായി തുറക്കുകയുള്ളൂ.

......................

ജോയിന്റുകൾ ഇളകി മാറിയത് ശ്രദ്ധയിൽപ്പെട്ടി​ട്ടുണ്ട്. ഓവർ ബ്രിഡ്ജിന്റെ ടാറിംഗ് ജോലികൾ കരാർ നൽകി. ഈ ജോലിക്ക് ഒപ്പം ജോയിന്റുകൾ ബലപ്പെടുത്തുന്ന ജോലികൾ ചെയ്യും. അതിനായി പാലം അടച്ചിടേണ്ടി വരും. പുതിയ ഇരുമ്പു പാലം തുറന്ന് ഗതാഗതം പുനരാരംഭിക്കുന്ന മുറയ്ക്ക് ഇവിടെ ജോലികൾ ആരംഭിക്കും. അല്ലെങ്കിൽ ഗതാഗതക്കുരുക്ക് ഗുരുതരമാവും

പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജി​നീയർ

Advertisement
Advertisement