ഇടുക്കിയിൽ പൊതുപരിപാടികൾക്ക് പൂർണ്ണ നിരോധനം
Wednesday 19 January 2022 1:55 AM IST
തൊടുപുഴ: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ എല്ലാ മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളും പൂർണ്ണമായി ജില്ലാ കളക്ടർ നിരോധിച്ചു. ഇടുക്കി ഡാമുൾപ്പെടെയുള്ള പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒരു സമയം പരമാവധി 50 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കി. ഹോട്ടലുകളിലുള്ള ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചു.