63 പേർക്ക് കൂടി ഒമിക്രോൺ

Wednesday 19 January 2022 2:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തൃശൂർ - 15, തിരുവനന്തപുരം -14, കൊല്ലം -10, എറണാകുളം - 8, മലപ്പുറം - 4, ഇടുക്കി -3, പാലക്കാട് - 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നാല് പേർ വിവിധ രാജ്യങ്ങളിൽ നിന്നുവന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 9 പേർ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്.