കേരള സർവകലാശാല പരീക്ഷാഫലം

Wednesday 19 January 2022 2:02 AM IST

നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ (2019 അഡ്മിഷൻ - റെഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2015, 2016, 2017 അഡ്മിഷൻ - സപ്ലിമെന്ററി, 2013 അഡ്മിഷൻ - മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കൽ മാറ്റി

17, 18 തിയതികളിൽ അമ്പലത്തറ നാഷണൽ കോളേജിൽ വച്ച് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ‌്സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ മാറ്റിവച്ചിരിക്കുന്നു.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷ 27, 28, 31, ഫെബ്രുവരി 1 എന്നീ തിയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്.

അഞ്ചാം സെമസ്റ്റർ ബി.എസ‌്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ മൈക്രോബയോളജി) കോഴ്സിന്റെ പ്രാക്ടിക്കൽ 27 മുതൽ ആരംഭിക്കുന്നതാണ്.

ജനുവരി 20, 21 തിയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ‌്സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 7, 8 തിയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.