പ്രതിഷേധ ധർണ്ണ നടത്തി

Thursday 20 January 2022 12:44 AM IST
എൽ.ഡി.എഫ് കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ സിപിഎം ഏരിയാ സെക്രട്ടറി ടി. വി. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌​നം പരിഹരിക്കുക, മാലിന്യ സംസ്​കരണത്തിലെ അപാകതകൾ പരിഹരിക്കുക, ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫീസിനുമുമ്പിൽ ധർണ്ണ നടത്തി. സി.പി.എം ഏരിയാസെക്രട്ടറി ടി.വി.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിസുരേഷ് അദ്ധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി. ഈശോ, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ, പഞ്ചായത്തംഗങ്ങളായ ബിജോ പി. മാത്യു, സോണി കൊച്ചുതുണ്ടിയിൽ, മേരിക്കുട്ടി, ജോബി കാക്കനാട് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement