ടാക്സി ഡ്രൈവേഴ്സ് സമരം നടത്തി

Thursday 20 January 2022 12:03 AM IST

തിരൂർ: കൊവിഡ് കാലത്ത് സെക്ടറൽ മജിസ്ട്രേറ്റിന് വേണ്ടി ഓടിയ വാഹനങ്ങളുടെ വാടക നൽകാത്തതിൽ പ്രതിഷേധിച്ച് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സൂചനാ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി ഉദ്ഘാടനം നിർവഹിച്ചു. നാസർ പൂക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീനി പൂക്കയിൽ,​നരേഷ് കൊടകര,​ ശശിധരൻ താനൂർ,​ വിശ്വൻ പൊന്നാനി എന്നിവർ പ്രസംഗിച്ചു. തിരൂർ സെൻട്രൽ സ്റ്റാൻഡിൽ നിന്നും പി.പി.ഇ കിറ്റ് ധരിച്ച് പ്രകടനമായി താലൂക്ക് ഓഫീസിനു മുന്നിൽ പ്രകടനം അവസാനിപ്പിച്ചു.

Advertisement
Advertisement