കെ. ആനന്ദകുമാർ മലയാളം വിഷ്വൽമീഡിയ സൊസൈറ്റി ചെയർമാൻ

Thursday 20 January 2022 12:00 AM IST
കെ.ആനന്ദകുമാർ

തിരുവനന്തപുരം:മലയാളം വിഷ്വൽ മീഡിയ ഇൻഡസ്ട്രിയൽ കോ ഒാപറേറ്റീവ് സൊസൈറ്റി ചെയർമാനായി കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കെ.ആനന്ദകുമാറിനെ ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുത്തു. 2027 വരെയാണ് കാലാവധി.ജെ.ഹേമചന്ദ്രൻനായരാണ് വൈസ് ചെയർമാൻ. ആർ.രജിതയെ ഒാണററി സെക്രട്ടറിയായും തിരഞ്ഞെടുത്തു. മണക്കാട് ഗോപൻ,ജയൻ ചെമ്പഴന്തി,ഡി.എസ്.സജികുമാർ,എൽ.ആർ. ഷിബുരാജ്, കെ.ജയദേവൻ എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുത്തു. കാരുണ്യ ചികിത്സാപദ്ധതിയുടെ മുൻ സംസ്ഥാന കോ ഒാർഡിനേറ്ററായിരുന്ന ആനന്ദകുമാർ ഫിലിം സെൻസർ ബോർഡംഗവുമായിരുന്നു. കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറിയുമാണ്.

Advertisement
Advertisement