വാക്സിനേഷൻ വിവരങ്ങൾ സമ്പൂർണയിലൂടെ
Thursday 20 January 2022 12:28 AM IST
തിരുവനന്തപുരം: 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷൻ വിവരങ്ങൾ സ്കൂളുകളിലെ 'സമ്പൂർണ" സോഫ്ട്‌വെയറിലെ സ്റ്റുഡൻസ് വാക്സിനേഷൻ സ്റ്റാറ്റസ് എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. ഹൈസ്കൂളുകൾക്ക് സമ്പൂർണ ലോഗിനും ഹയർസെക്കൻഡറിക്ക് hscapലൂടെയും വി.എച്ച്.എസ്.ഇക്ക് vhscapലൂടെയും വിവരങ്ങൾ രേഖപ്പെടുത്താം. 2007ലോ അതിനു മുൻപോ ജനിച്ച കുട്ടികൾക്കാണ് വാക്സിനേഷന് അർഹത എന്നതിനാൽ ഒൻപതാം ക്ളാസ് വിദ്യാർത്ഥികൾക്ക് 'വാക്സിനേഷൻ എടുത്തിട്ടുണ്ട്" എന്നു മാത്രം രേഖപ്പെടുത്തിയാൽ മതി.