ന്യൂസിലൻഡിന്റെ ആസ്ട്രേലിയൻ പര്യടനം മാറ്റിവച്ചു

Thursday 20 January 2022 3:54 AM IST

ക്രൈസ്റ്റ് ചർച്ച്: കൊവി‌ഡ് നിയന്ത്രണങ്ങളെ തുടർന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ ഈമാസം 30 മുതൽ തുടങ്ങാനിരുന്ന ആസ്‌ട്രേലിയൻ പര്യടനം മാറ്റിവച്ചു. ഒമിക്രോൺ വ്യാപനം കാരണം രാജ്യത്തേക്ക് വരുന്നവർ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന ന്യൂസിലൻഡ് ഗവൺമെന്റിന്റെ പുതിയ നിർദ്ദേശത്തെ തുടർന്നാണ് പരിമിത ഓവർ പരമ്പര മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 9 വരെയുള്ല പര്യടനത്തിൽ 3 ഏകദിനങ്ങളും 1 ട്വന്റി-20 മത്സരവുമാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വർഷം പര്യടനം തീരുമാനിച്ച സമയത്ത് ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഒമിക്രോൺ അതിവേഗ വ്യാപനം മൂലം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ന്യൂസിലൻഡ് സർക്കാർ നിർബന്ധിതരാവുകയായിരുന്നു. ക്രിക്കറ്റ് ടിമീന് ഇളവ് നൽകാനാകില്ലെന്നും പര്യടനത്തിന് ശേഷം മടങ്ങിയെത്തുമ്പോൾ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും സർക്കാർ അറിയിച്ചു.തുടർന്നാണ് പരമ്പര മാറ്റിവയ്ക്കാൻ ന്യൂസിലൻഡിന്റേയും ആസ്ട്രേലിയയുടേയും ക്രിക്കറ്റ് ബോർഡുകൾ തീരുമാനിച്ചത്.

Advertisement
Advertisement