ഐ.സി.സിയുടെ ട്വന്റി- 20 ടീമിൽ ഇന്ത്യൻ താരങ്ങൾ ആരുമില്ല

Thursday 20 January 2022 3:56 AM IST

ദുബായ്: 2021ൽ അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉൾപ്പെടുത്തി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ട്വന്റി- ടീമിൽ ഒരു ഇന്ത്യൻ താരത്തിന് പോലും ഇടം നേടാനായില്ല. പാക് നായകൻ ബാബർ അസം ക്യാപ്ടനായ ഐ.സി.സിയുടെ 2021ലെ ട്വന്റി-20 പുരുഷ ലോക ഇലവനിൽ ന്യൂസിലൻഡ്,​ വെസ്റ്റിൻഡീസ് എന്നിവിടങ്ങളിൽ നിന്നും ആരുമില്ല. പാകിസ്ഥാൻ,​ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് മൂന്ന് താരങ്ങൾ വീതം ഇടം നേടി. പാകിസ്ഥാന്റെ മൊഹമ്മദ് റിസ്‌വാനാണ് വിക്കറ്റ് കീപ്പർ.

ടീം (ബാറ്റിംഗ് ഓർഡർ അനുസരിച്ച്)​ : ജോസ് ബട്ട്‌ലർ (ഇംഗ്ലണ്ട്)​,​ മുഹമ്മദ് റിസ്‌വാൻ (പാകിസ്ഥാൻ)​,​ ബാബർ അസം (പാകിസ്ഥാൻ)​,​ എയ്ഡൻ മർക്രം (ദക്ഷിണാഫ്രിക്ക)​,​ മിച്ചൽ മാർഷ് (ആസ്ട്രേലിയ)​,​ ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക)​,​ തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക)​,​ ജോഷ് ഹാസൽവുഡ് (ആസ്ട്രേലിയ)​,​ വാനിഡു ഹസരങ്ക (ശ്രീലങ്ക)​,​ മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്)​,​ ഷഹീൻ അഫ്രീദി (പാകിസ്ഥാൻ)​.

Advertisement
Advertisement