റബർ കാർഷികവിളയായി പരിഗണിക്കണം

Friday 21 January 2022 12:56 AM IST

കൊല്ലം: സ്വാഭാവിക റബർ കാർഷികവിളയായി പരിഗണിക്കണമെന്നും കാർഷിക ഉത്പന്നങ്ങൾക്ക് നൽകുന്ന സംരക്ഷണം റബറിനും നൽകണമെന്നും ഇന്ത്യൻ റബർ ഡീലേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന റബർ ആക്ട് ഭേദഗതി ബില്ലിൽ സമർപ്പിച്ച നിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

സ്വാഭാവിക റബറിന് മിനിമം വില നിശ്ചയിക്കണം. 25 പ്രത്യേക ഇനം കാർഷികവിളകളുടെ ലിസ്റ്റിൽ റബർ ഉൾപ്പെടുത്തണം. ഇറക്കുമതി റബറിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും റബർ കോമ്പൗണ്ടുകളുടെ ഇറക്കുമതി ഇല്ലാതാക്കുകയും വേണം.
വ്യാപാരത്തിന് നിലവിലുള്ള ലൈസൻസ് സമ്പ്രദായം ഇല്ലാതാക്കി ഒറ്റത്തവണ രജിസ്ട്രേഷനാക്കിയത് സ്വാഗതാർഹമാണ്. റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്പ്മെന്റ് ബിൽ 2022ന് അന്തിമരൂപം നൽകുന്നതിന് മുമ്പായി എല്ലാ സ്റ്റോക്ക് ഹോൾഡർമാരുമായും വിശദമായ ചർച്ച നടത്തണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലിയും ജനറൽ സെക്രട്ടറി ബിജു.പി.തോമസും ആവശ്യപ്പെട്ടു.

Advertisement
Advertisement