കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ട കൊവിഡ് ബാധ, കർശന നിയന്ത്രണം ഏർപ്പെടുത്തി

Friday 21 January 2022 12:02 AM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ട കൊവിഡ് ബാധ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ 30 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ജീവനക്കാരിൽ 30 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം. വാർഡുകളിൽ സന്ദർശകരെ പൂർണമായി വിലക്കിയിട്ടുണ്ട്. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റിയിട്ടുണ്ട്. ക്ലാസുകൾ നിർത്തി.