സിന്ധു,പ്രണോയ് ക്വാർട്ടറിൽ

Friday 21 January 2022 2:11 AM IST

ലക്നൗ: മുൻ നിര താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്.പ്രണോയിയും സെയ്ദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. രണ്ടാം റൗണ്ടിൽ സിന്ധു അമേരിക്കയുടെ ലോറൻ ലാമിനെ കീഴടക്കിയപ്പോൾ പ്രണോയ് പ്രിയാംശു രജാവത്തിനെയാണ് തോൽപ്പിച്ചത്.

ലോറൻ ലാമിനെതിരെ 21-16, 21-13നായിരുന്നു സിന്ധുവിന്റെ വിജയം. മത്സരം 33 മിനിട്ട് മാത്രമാണ് നീണ്ടത്. പ്രിയാംശുവിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ 21-11, 16-21, 21-18നാണ് അഞ്ചാം സീഡായ പ്രണോയ് തോൽപ്പിച്ചത്.

Advertisement
Advertisement