വിരമിച്ച അദ്ധ്യാപകർക്ക് പ്രൊഫസർ പദവി: എല്ലാ സർവകലാശാലയിലും നടപ്പാക്കാൻ സമ്മർദ്ദം

Friday 21 January 2022 2:22 AM IST

തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച കോളേജ് അദ്ധ്യാപകർക്കും പ്രൊഫസ‌ർ പദവി അനുവദിക്കാൻ യു.ജി.സി ചട്ടങ്ങൾ മറികടന്ന് കാലിക്ക​റ്റ് സർവകലാശാല ഇറക്കിയ ഉത്തരവ് മറ്റ് സർവകലാശാലകളിലും നടപ്പാക്കാൻ സമ്മർദ്ദം.

സർക്കാർ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും എയ്ഡഡ് കോളേജുകളിൽ സർവകലാശാലകൾക്കുമാണ് നിലവിലെ അദ്ധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിക്കാനുള്ള അധികാരം. കേരള സർവകലാശാല കഴിഞ്ഞ വർഷം വിരമിച്ച അദ്ധ്യാപകരുടെ പ്രൊഫസർ പദവിക്കായുള്ള നിരവധി അപേക്ഷകൾ തള്ളിയിരുന്നു.

2018ലെ യു.ജി.സി റഗുലേഷൻ 6.3 വകുപ്പ് പ്രകാരം സർവീസിലുള്ളവരെയേ പ്രൊഫസർ പദവിക്ക് പരിഗണിക്കാവൂ. യു.ജി.സി ചട്ട പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മി​റ്റിയാവണം ഇന്റർവ്യൂ നടത്തി ഇതിനായി ശുപാർശ ചെയ്യേണ്ടത്. യു.ജി.സി റഗുലേഷനിൽ യാതൊരു ഭേദഗതിയുമില്ലാതെ അതേപടി നടപ്പാക്കി സർക്കാർ ഉത്തരവുമിറക്കിരുന്നു. വിരമിച്ച സർക്കാർ കോളേജ് അദ്ധ്യാപകർക്ക് പ്രൊഫസർ പദവി നൽകാനുള്ള വ്യവസ്ഥ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സർവീസിലുള്ളവരുടെ അപേക്ഷ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. വിരമിച്ചവരെ ഇന്റർവ്യൂവിന് ക്ഷണിക്കാനുമാവില്ല. കൂടുതൽ അദ്ധ്യാപകർ അക്കാഡമിക് വർഷാവസാനം വിരമിക്കുമെന്നതിനാൽ പ്രൊഫസർ പദവിക്ക് അർഹരായവരുടെ ഇന്റർവ്യൂ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാൻ സർവകലാശാലാ തലത്തിൽ ശ്രമിക്കുന്നുണ്ട്.

വിരമിച്ചവർക്ക് പ്രൊഫസർ പദവി നൽകാനുള്ള കാലിക്കറ്റിന്റെ അസാധാരണമായ ഉത്തരവ് മറ്റിടങ്ങളിൽ നടപ്പാക്കുന്നത് യു.ജി.സി ചട്ടത്തിന് വിരുദ്ധമാവും. മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി ലഭിക്കുന്ന ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ വരെ ശമ്പള കുടിശിക നൽകേണ്ടിവരും. കാലിക്കറ്റ് സർവകലാശാലയിൽ മാത്രം ഇതിലൂടെ അഞ്ച് കോടിയുടെ അധികബാദ്ധ്യത സർക്കാരിനുണ്ടാവും.

പ്രൊ​ഫ​സ​ർ​ ​പ​ദ​വി: മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​വി​ന് പ്രോ​ട്ടോ​ക്കോ​ൾ​ ​കു​രു​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ലി​ക്ക​​​റ്റ് ​യൂ​ണി​വേ​ഴ്സി​​​റ്റി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​കേ​ര​ള​വ​ർ​മ്മ​ ​കോ​ളേ​ജി​ൽ​ ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പി​ക​യാ​യി​രി​ക്കെ,​ ​നി​യ​മ​സ​ഭാ​ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ൽ​ ​സ്വ​യം​ ​വി​ര​മി​ച്ച​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​വി​ന് ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​പ്രൊ​ഫ​സ​ർ​ ​പ​ദ​വി​ ​ന​ൽ​കു​ന്ന​തി​ന് ​പ്രോ​ട്ടോ​ക്കോ​ൾ​ ​കു​രു​ക്കും.​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​രം​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​അ​ഭി​മു​ഖം​ ​ന​ട​ത്തേ​ണ്ട​ത് ​നി​ർ​ബ​ന്ധ​മാ​ണ്.​ ​മ​ന്ത്രി​ക്ക് ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാ​തെ​ ​ഒ​ഴി​വാ​കാ​നാ​വി​ല്ല. കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ,​ ​മാ​നേ​ജ്മെ​ന്റി​ന്റെ​ ​പ്ര​തി​നി​ധി,​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​ശ്ചി​ക്കു​ന്ന​ ​ര​ണ്ട് ​പ്രൊ​ഫ​സ​ർ​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സ​മി​തി​യാ​ണ് ​അ​ഭി​മു​ഖം​ ​ന​ട​ത്തേ​ണ്ട​ത്.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യും​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ്രോ​ ​ചാ​ൻ​സ​ല​റു​മെ​ന്ന​ ​നി​ല​യി​ൽ​ ​ഇ​വ​രു​ടെ​യെ​ല്ലാം​ ​മേ​ധാ​വി​യാ​ണ് ​മ​ന്ത്രി.​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​പ്ര​കാ​രം​ ​മ​ന്ത്രി​ക്ക് ​മു​ക​ളി​ലു​ള്ള​ത് ​മു​ഖ്യ​മ​ന്ത്രി​യും​ ​ഗ​വ​ർ​ണ​റും​ ​മാ​ത്ര​മാ​ണ്.​ ​അ​തി​നാ​ൽ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്താ​ൽ​ ​അ​ത് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘ​ന​മാ​വു​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. അ​തേ​സ​മ​യം,​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡം​ ​അ​തേ​പ​ടി​ ​ന​ട​പ്പാ​ക്കു​ന്ന​താ​യി​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സി​ൻ​ഡി​ക്കേ​റ്റി​നെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ​വി​ര​മി​ച്ച​വ​ർ​ക്ക് ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​പ്രൊ​ഫ​സ​‌​ർ​ ​പ​ദ​വി​ ​ന​ൽ​കാ​നു​ള്ള​ ​തീ​രു​മാ​ന​മെ​ടു​പ്പി​ച്ച​തെ​ന്ന് ​അ​റി​വാ​യി.​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​മാ​റ്റ​മു​ണ്ടെ​ന്ന് ​സി​ൻ​ഡി​ക്കേ​റ്റി​ൽ​ ​അ​ജ​ൻ​ഡ​യോ​ ​കു​റി​പ്പോ​ ​വ​ച്ചി​ട്ടി​ല്ല.​ ​ആ​രു​മ​റി​യാ​തെ​ ​ര​ഹ​സ്യ​മാ​യി​ ​ച​ട്ട​ങ്ങ​ൾ​ ​മാ​റ്റി​ ​വി​സി​യെ​ക്കൊ​ണ്ട് ​ഉ​ത്ത​ര​വി​റ​ക്കി​ച്ച​താ​യാ​ണ് ​സൂ​ച​ന.​മ​ന്ത്രി​ ​ബി​ന്ദു​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പേ​രി​നൊ​പ്പം​ ​പ്രൊ​ഫ​സ​ർ​ ​പ​ദ​വി​ ​ചേ​ർ​ത്ത് ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​യ​തും​ ​ബാ​ല​​​റ്റ് ​പേ​പ്പ​റി​ൽ​ ​പ്രൊ​ഫ​സ​റെ​ന്ന് ​രേ​ഖ​പെ​ടു​ത്തി​യി​രു​ന്ന​തും​ ​ചോ​ദ്യം​ ​ചെ​യ്ത് ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​യു​ഡി​എ​ഫി​ലെ​ ​തോ​മ​സ് ​ഉ​ണ്ണി​യാ​ട​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഈ​ ​കേ​സി​ൽ​ ​മ​ന്ത്രി​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​കൂ​ടി​യാ​ണ് ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വ​ഴി​വി​ട്ട​ ​നീ​ക്കം.