പരസ്‌പരം പോരെടുത്ത് നായയും മൂർഖൻ പാമ്പും,​ പിന്നാലെ സംഭവിച്ചത് ഇത്; വാവ സുരേഷ് എത്തിയപ്പോൾ കണ്ട കാഴ്‌ച ഞെട്ടിക്കുന്നത്

Friday 21 January 2022 2:40 PM IST

തിരുവനന്തപുരം ജില്ലയിലെ കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിലാണ് ഇന്ന് വാവ എത്തിയത്. ചെന്നപ്പോൾ കണ്ട കാഴ്‌ച ശരിക്കും ഞെട്ടിക്കുന്നത്. വീടിന് പുറകിൽ നായയും മൂർഖൻ പാമ്പും നേർക്കുനേർ. നായയുടെ കടി മൂർഖൻ പാമ്പിന് കിട്ടി.

പ്രായം ചെന്ന വൃദ്ധനായ വീട്ടുടമ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. നായുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ട മൂർഖൻ പാമ്പ്‌ വീടിനോട് ചേർന്ന് അടുക്കി വച്ചിരുന്ന ഓടുകൾക്കിടയിൽ ഒളിച്ചു. സ്ഥലത്തെത്തിയ വാവ പാമ്പിനെ രക്ഷിക്കാനായി വീടിന്റെ പുറകുവശത്തേക്ക് നടന്നു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...