കെൽട്രോണിൽ ടെലിവിഷൻ ജേർണലിസം

Saturday 22 January 2022 3:05 AM IST

കൊച്ചി: വാർത്താ ചാനലിൽ നേരിട്ട് പരിശീലനം നൽകികൊണ്ടുള്ള പി.ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം കോഴ്‌സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ആങ്കറിംഗ് എന്നിവയിലും പരിശീലനം ലഭിക്കും. കോഴ്‌സിനുവേണ്ടി ഏതെങ്കിലും ബിരുദം നേടിയവർക്കോ, അവസാനവർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. അപേക്ഷകൾ നൽകാനുള്ള അവസാന തിയതി ജനുവരി 31. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, മൂന്നാംനില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്-673002. ഫോൺ: 95449 58182, 81379 69292 .

Advertisement
Advertisement